നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ.

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാമെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ തീരുമാനമെടുത്ത് മറുപടി നൽകാമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണം.

കേന്ദ്രമന്ത്രി വി മുരളീധരൻ, നടൻ സുരേഷ് ഗോപി,കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് എന്നിവർ ഉൾപ്പെടെ പ്രമുഖരെല്ലാം ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങും. ഈ സാഹചര്യത്തിൽ താനും മത്സരിച്ചാൽ പ്രചാരണരംഗത്ത് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയില്ല. മറ്റു സംസ്ഥാനങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡണ്ട് മത്സരിക്കുന്നതാണ് ബിജെപിയുടെ കീഴ്‌വഴക്കം.