നിയമസഭാ സമ്മേളനത്തിന് ശേഷം സ്പീക്കറെ ചേദ്യം ചെയ്യും

ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിന് ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും.

വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമെൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

കസ്റ്റംസ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. നിയമസഭയോടുള്ള ആദരസൂചകമായി സഭ സമ്മേളിക്കുന്ന സമയത്ത് ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്നും  നിര്‍ദേശമുണ്ടായി.