നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകില്ലെന്ന് ശോഭ സുരേന്ദ്രന്‍.

നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകില്ലെന്ന് ശോഭ സുരേന്ദ്രന്‍. മല്‍സരിക്കാന്‍ ലക്ഷ്യം വച്ചാണ് തിരുവനന്തപുരത്ത് സമരം നടത്തിയതെന്ന വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അവര്‍

“ഏത് മണ്ഡലത്തിൽ മത്സരിക്കും എന്നതടക്കമുള്ള ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങൾക്ക് മുമ്പേ അറിയിച്ചു. ഇപ്പാൾ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാർത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്”, ശോഭ പ്രതികരിച്ചു.