നിലപാട് തിരുത്തി മമ്പറം ദിവാകരൻ ; പാർട്ടി ആവശ്യപ്പെട്ടാൽ ധർമ്മടം അടക്കം ഏത് മണ്ഡലത്തിലും മത്സരിക്കും

നിലപാട് തിരുത്തി മമ്പറം ദിവാകരൻ .പാർട്ടി ആവശ്യപ്പെട്ടാൽ ധർമ്മടം അടക്കം ഏത് മണ്ഡലത്തിലും മത്സരിക്കും. മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കില്ലെന്നായിരുന്നു കെ.പി.സി.സി നിർവ്വാഹക സമിതി അംഗം മമ്പറം ദിവാകരൻ്റെ നിലപാട് .എന്നാൽ ദിവസങ്ങൾക്കകം അദ്ദേഹം നിലപാട് തിരുത്തി.

ഹൈക്കമാൻ്റ് ആവശ്യപ്പെട്ടാൽ ധർമ്മടം ഉൾപ്പെടെ ഏത് മണ്ഡലത്തിലും മത്സരിക്കും. കെ.പി.സി.സി പ്രസിഡണ്ടിനെ മാറ്റുന്നത് അറിയില്ല.എന്നാൽ സുധാകരൻ പാർട്ടിയുടെ പ്രസിഡണ്ടായാൽ സ്വാഗതം ചെയ്യും. കാല് പിടിച്ചും വളഞ്ഞ വഴിയിലും അധികാര കേന്ദ്രത്തളിൽ എത്താൻ താൻ ശ്രമിച്ചിട്ടില്ല. പാർട്ടിയിൽ അവഗണന നേരിട്ടോ എന്ന ചോദ്യത്തിന് അത് നിങ്ങൾ വിലയിരുത്തിക്കോ എന്നായിരുന്നു മമ്പറത്തിൻ്റെ മറുപടി.