നിവിൻ പോളി ചിത്രം തുറമുഖം”ജൂൺ 3ന് പ്രദർശനത്തിനെത്തുന്നു

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി   സംവിധാനം ചെയ്യുന്ന “തുറമുഖം”ജൂൺ 3ന് പ്രദർശനത്തിനെത്തുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ വീരോചിതവും ഐതിഹാസികവുമായ ചെറുത്തുനിൽപും സമരവുമാണ് ചിത്രത്തിന്റെ  പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ്  പ്രമുഖ താരങ്ങൾ. 1