നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി.

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി. തിങ്കളാഴ്ച രാവിലെ 11.30 നാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്.

ഇന്ന് 2,73,810 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ അഞ്ചാംദിവസമാണ് കോവിഡ് രണ്ടാംതരംഗം റിപ്പോർട്ട് ചെയ്തതിന് ശേഷം കേസുകൾ രണ്ടുലക്ഷം കടക്കുന്നത്.