നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന സ്ലാബ് തകർന്ന് ഒരാൾ മരിച്ചു

കോഴിക്കോട്: പൊറ്റമ്മലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന സ്ലാബ് തകർന്ന് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ കാർത്തിക് (22) ആണ് മരിച്ചത്. അഞ്ച് പേരാണ് അപകടത്തിൽ പെട്ടത്.

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന സ്ലാബാണ് തകർന്നത്. ക്രെയിനിൽ കൊണ്ടു വന്ന സ്ലാബ് സ്ഥലത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അപകടം. പോലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ളവർ എത്തി സ്ലാബ് മുറിച്ച് ആളെ പുറത്തെടുക്കുകയായിരുന്നു.

ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, സലീം എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒരാൾ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ മെഡിക്കൽ ആശുപത്രിയിലാണ്