നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍

തിരുവനന്തപുരം: നീല,വെളള റേഷൻ കാർഡുകളുള്ള 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടൺ അധിക റേഷൻ വിതരണം ചെയ്തു. സാർവത്രിക പ്രശസ നേടിയ ഫലപ്രദമായ ഒരിടപെടലായിരുന്നു സർക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രി പറഞ്ഞു.