നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ 4 പേര്‍ക്ക് കൂടി കൊവിഡ്:സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

കൊച്ചി: നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ 4 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നും വന്ന 2 സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.ഒമിക്രോണ്‍ വകഭേദമാണോയെന്നറിയാന്‍ ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്. ലണ്ടനില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാള്‍ ഡിസംബര്‍ ആറിലെ എത്തിഹാദ് വിമാനത്തിലാണ് കൊച്ചിയില്‍ എത്തിയത്