നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി മക്കള്‍ക്ക് വേണ്ടി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്ബതികള്‍ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വേണ്ടി ബോബി ചെമ്മണ്ണൂര്‍ വിലയ്ക്ക് വാങ്ങി.
രാവിലെ എഗ്രിമെന്‍റ് എഴുതിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് രാജന്‍റെ വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്‍റ് മക്കള്‍ക്ക് കൈമാറും. വീട് ഉടന്‍ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.
“അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് തങ്ങൾക്ക് തന്നെ വേണമെന്നും ഈ മണ്ണ് വിട്ട് എവിടേക്കുമില്ലെന്നും രാജന്റെ മക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഇടപെട്ട് തർക്കം നിലനിന്നിരുന്ന ഭൂമിയും വീടും വസന്തയിൽനിന്നു വിലയ്ക്ക് വാങ്ങിയത്.