നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ച്

നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തല്‍. പട്ടയഭൂമി കൈമാറരുതെന്ന ചട്ടം വസന്ത ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു.

ഇതൊരു പട്ടയ ഭൂമിയാണ്. ഇതെങ്ങനെ വസന്തയുടെ പേരിലേക്ക് മാറ്റാൻ സാധിക്കുമെന്ന സംശയമാണ് ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിൽ ചോദിക്കുന്നത്. പട്ടയ ഭൂമികൾ സ്വന്തം പേരിലേക്ക് മാറ്റുന്നതിന് വിവിധ സർക്കാർ ഉത്തരവുകളുണ്ടായിരുന്നു. അതിൽ ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഇടപാട് നടന്നത്. 15 വർഷത്തിലേറെയായി നടന്ന ഭൂമി ഇടപാടിൽ വ്യക്തത വരുത്തേണ്ടതുണ്ട്. – റിപ്പോർട്ടിൽ പറയുന്നു.

കരം അടച്ചതിലും പോക്ക് വരവിലും ദുരുഹതയെന്നും കണ്ടെത്തിയിട്ടുണ്ട്. പട്ടയഭൂമി കൈമാറരുതെന്ന ചട്ടം ലംഘിച്ചതായും പറയുന്നു.