നൈറ്റ് ഡ്രസ്സിന് ക്വട്ടേഷന്‍

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലോവര്‍, ടീഷര്‍ട്ട് എന്നിവ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എല്‍ പി/ യു പി/, എച്ച് എസ്/ എച്ച് എസ് എസ് വിഭാഗങ്ങള്‍ക്ക് വെവ്വേറെ ക്വട്ടേഷന്‍ നല്‍കണം. മെയ് ഒമ്പതിന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700357.