ന്യൂനപക്ഷ ക്ഷേമ സ്‌കോളർഷിപ്പ്

മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്സി, ബുദ്ധ എന്നീ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, പിഎച്ച് ഡി ഉന്നത പഠനം നടത്താൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളർഷിപ്പ് നൽകുന്നു. വിശദ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും http://www.minoritywelfare.kerala.gov.in ൽ ലഭിക്കും. അപേക്ഷ ഫെബ്രുവരി 10നകം ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ:04972700645