പടക്കത്തിൽ നിന്ന് തീ പിടിച്ച് എം പി യുടെ കൊച്ചു മകൾ മരിച്ചു

പ്രയാഗ്‌രാജ്: പടക്കത്തില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പ്രായഗ് രാജിലെ ബി.ജെ.പി എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരണപ്പെട്ടത്.

ദീപാവലി ദിനത്തില്‍ രാത്രി വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കവേയായിരുന്നു അപകടം സംഭവിച്ചത്. പടക്കത്തില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.