പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; 12 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. അപകടത്തില്‍ 12 പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പൊട്ടിത്തെറിയുടെ ശബ്ദം രണ്ട് കിലോമീറ്റർ അകലെ വരെ കേൾക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.