പട്ടികജാതി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി ഗ്രൂപ്പുകള്‍ക്ക് തെയ്യച്ചമയ നിര്‍മ്മാണത്തിന്് പരിശീലനം, വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കല്‍ എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ മുമ്പ് ധനസഹായം ലഭിക്കാത്ത ഗ്രൂപ്പുകളില്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ള ജില്ലയിലെ തൊഴില്‍ രഹിതരായ പട്ടിക ജാതിക്കാര്‍ക്ക് അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം കൈപ്പറ്റിയ ഗ്രൂപ്പുകള്‍ അപേക്ഷയ്ക്ക് അര്‍ഹരല്ല. ഇത് സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം. കുടുംബ വാര്‍ഷിക വരുമാനം കുറഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ കുടുംബാംഗമായിട്ടുള്ളവര്‍, 40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍, നൈപുണ്യ വികസനത്തിന് പരിശീലനം ലഭിച്ച ഗ്രൂപ്പുകള്‍, തെയ്യം, വാദ്യ കലാകാരന്‍മാര്‍ അടങ്ങിയ ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച്. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2700596.