പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഇളവ് നൽകി യുക്രൈൻ സർക്കാർ

മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇളവു നൽകാൻ യുക്രൈൻ സർക്കാർ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മൂന്നാം വർഷ പരീക്ഷ അടുത്ത അക്കാദമിക് വർഷത്തേക്ക് മാറ്റി.

അവസാന വർഷ വിദ്യാർത്ഥികളെ പഠന മികവിന്റെ അടിസ്ഥാനത്തിൽ പാസാക്കാൻ യുക്രൈൻ തീരുമാനം അറിയിച്ചു. വിദ്യാർത്ഥികൾക്ക് തുടർ പഠനമൊരുക്കാൻ ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്ക്, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചർച്ച തുടരുന്നതായും അദ്ദേഹം പറഞ്ഞു.