പതിനഞ്ചുകാരി സ്കൂട്ടര്‍ ഓടിച്ചു; അമ്മാവനെതിരേ കേസ്
തളിപ്പറമ്പ്: പതിനഞ്ചുകാരി സ്കൂട്ടര്‍ ഓടിച്ചതിന് അമ്മാവന്‍റെ പേരില്‍ പോലീസ് കേസെടുത്തു. വടക്കാഞ്ചേരി അയ്യന്‍കോവിലില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് അടുത്ത ദിവസങ്ങളിലായി രജിസ്റ്റര്‍ചെയ്ത ഒന്‍പതാമത്തെ കേസാണിത്. സ്കൂട്ടര്‍ ഓടിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ വടക്കാഞ്ചേരി അയ്യന്‍കോവിലില്‍ വച്ചാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ അമ്മാവനാണ് ആര്‍സി ഉടമ. അതിനാലാണ് ഇദ്ദേഹത്തിന്‍റെ പേരില്‍ പോലീസ് കേസെടുത്തത്.