പതിനെട്ടിനും 44-നും ഇടയിൽ പ്രായമുള്ളവർക്ക് സർക്കാരിന്റെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും കുത്തിവെപ്പ് സ്വീകരിക്കാം

ന്യൂഡൽഹി:പതിനെട്ടിനും 44-നും ഇടയിൽ പ്രായമുള്ളവർക്ക് സർക്കാരിന്റെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാം. നേരത്തേ കോവിൻ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമായിരുന്നു.

ഓൺലൈൻ രജിസ്ട്രേഷനോടൊപ്പം ഓൺസൈറ്റ് രജിസ്ട്രേഷനും ഇനി ഉണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

എന്നാൽ, സ്വകാര്യ ആശുപത്രികളും മറ്റും നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഓൺലൈൻ രജിസ്ട്രേഷൻ മാത്രമേ തത്കാലം അനുവദിക്കൂ. സ്വകാര്യ കേന്ദ്രങ്ങൾ, വാക്സിൻ നൽകുന്നതിന് ഒഴിവുള്ള സമയം പരസ്യപ്പെടുത്തണം