പതിനൊന്നു വയസ്സുകാരന്‍ വീട്ടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍;പിതാവിൻ്റെ മൃതദേഹം സമീപത്തെ ക്ഷേ്ത്രക്കുളത്തില്‍

തിരുവനന്തപുരം : തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസ്സുകാരന്‍ വീട്ടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. അല്‍ത്താഫ് ആണ് മരിച്ചത് .

ഇതിന് പിന്നാലെ പിതാവ് സഫീറിന്റെ മൃതദേഹം സമീപത്തെ ക്ഷേ്ത്രക്കുളത്തില്‍ കണ്ടെത്തി. കുട്ടിയുടെ പിതാവ് സഫീറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

സഫീറിന്റെ എട്ടുവയസ്സുള്ള ഇളയ കുട്ടി അന്‍ഷാദിനെ കാണാനില്ല. ഈ കുട്ടിയെ ഇയാള്‍ കുളത്തിലെറിഞ്ഞു എന്നാണ് സംശയിക്കപ്പെടുന്നത്.

ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ കുളത്തില്‍ ചാടിയെന്ന സംശയം ഉടലെടുത്തത്.

ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് സഫീറിന്റെ മൃതദേഹം കണ്ടെടുത്തത്.