പത്മഭൂഷൺ പുരസ്കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

ന്യൂഡൽഹി:  പത്മഭൂഷൺ പുരസ്കാരം നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. ‘പത്മഭൂഷൺ അവാർഡിനെക്കുറിച്ച് എനിക്ക് അറിയില്ല. ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല. എനിക്ക് അവർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നിരസിക്കുന്നു–ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ‌സീതാറാം യച്ചൂരിയും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.