പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍

ദില്ലി: ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.

മലയാളിയുടെ പ്രിയഗായിക ഗായിക കെ.എസ്.ചിത്ര ഉൾപ്പെടെ 10 പേരാണ് ഇത്തവണ പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായത്. തരുൺ ഗൊഗോയ്(പബ്ലിക് അഫയേഴ്സ്)ക്കും രാം വിലാസ് പസ്വാനും(പബ്ലിക് അഫയേഴ്സ്) കാൽബേ സാദിഖിനും കേശുഭായ് പട്ടേലിനും(പബ്ലിക് അഫയേഴ്സ്) മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ചന്ദ്രശേഖർ കംബറ(ലിറ്ററേച്ചർ ആൻഡ് എജ്യുക്കേഷൻ), സുമിത്ര മഹാജൻ(പബ്ലിക് അഫയേഴ്സ്), നൃപേന്ദ്ര മിശ്ര(സിവിൽ സർവീസ്), രജനികാന്ത് ദേവിദാസ് ഷ്റോഫ്(ട്രേഡ് ആൻഡ് ഇൻഡസ്ട്രി), തർലോചൻ സിങ്(പബ്ലിക് അഫയേഴ്സ്) എന്നിവരാണ് പദ്മ ഭൂഷൺ പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ.

ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, കായിക പരിശീലകൻ മാധവൻ നമ്പ്യാർ, ബാലൻ പുത്തേരി, തോൽപാവക്കൂത്ത് കലാകാരൻ കെ.കെ. രാമചന്ദ്ര പുലവർ തുടങ്ങി 102 പേർ പദ്മശ്രീ പുരസ്കാരത്തിനും അർഹരായി.