പരാതി പരിഹാര സമ്പര്‍ക്ക പരിപാടി

എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കള്‍ക്കരികെ – ജില്ലാ വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രില്‍ 27ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ വി കെ കോംപ്ലക്‌സിലുള്ള ഇ പി എഫ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടത്തും.
ഇ പി എഫ് അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഇ പി എസ് പെന്‍ഷണര്‍മാര്‍ക്കും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും ഒരേ സമയം വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനുമുള്ള വേദിയായിരിക്കും ഇത്. പെന്‍ഷന്‍ യോഗ്യത, പെന്‍ഷന്‍ തുക സംബന്ധിച്ച പ്രശ്‌നങ്ങളും, ഇ നോമിനേഷന്‍, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2712388.