പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു
വിളകളിലെ പ്രജനന രീതികൾ ( ബഡിങ് ,ഗ്രാഫ്റ്റിങ് ) എന്ന വിഷയത്തിൽ ഈ മാസം (ഫെബ്രുവരി)27,28 തിയതികളിലായി പടന്നക്കാട് കാർഷിക കോളേജിൽ വച്ച് (രാവിലെ 10 മുതൽ)നടത്തുന്ന പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കാസർഗോഡ് ജില്ലയിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ് അപേക്ഷിക്കേണ്ടത്. പരിശീലനത്തിന്റെ ഭാഗമായി അനുബന്ധ സാമഗ്രികളടങ്ങിയ കിറ്റും (2 ദിവസത്തെ)യാത്രാബത്തയും നൽകുന്നതാണ്. താല്പര്യമുള്ളവർ 8075795240, 9497604292 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തവർ ട്രെയിനിങ്ങിന് വരുമ്പോൾ ആധാർ കാർഡിൻ്റെ കോപ്പിയും കമ്മ്യൂണിറ്റി തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖയുടെ കോപ്പിയും കൊണ്ട് വരേണ്ടതാണ്.