പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (നവംബർ 2020) പരീക്ഷാർഥികൾ കോമൺ ഫീസിനത്തിൽ 420/- രുപയും ഓരോ പേപ്പറിനും120/- രൂപ വീതവുമാണ് പരീക്ഷാഫീസായി ഒടുക്കേണ്ടത്. ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും ഫീസൊടുക്കിയ ചലാനും 21.01.2022 ന് വൈകുന്നേരം 5 മണിക്കകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.