പരീക്ഷ പുനഃക്രമീകരിച്ചു

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ ആൻഡ് കൌൺസലിങ് സൈക്കോളജി (റെഗുലർ – 2019 അഡ്മിഷൻ), നവംബർ 2021 പരീക്ഷകൾ 02.06.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

മൂല്യനിർണയ ക്യാംപിൽ ഹാജരാകണം

ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കുന്നതിനു വേണ്ടി 24.05.2022 മുതൽ വിവിധ കേന്ദ്രങ്ങളിൽ മൂല്യനിർണയം ആരംഭിച്ചിരിക്കുകയാണ്. ക്യാംപിൽ ഹാജരാകേണ്ട ചില അധ്യാപകർ, സർവകലാശാല ഉത്തരവ് ലഭിച്ചിട്ടും ഹാജരാവാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഫലപ്രഖ്യാപനത്തെ സാരമായി ബാധിക്കുമെന്നതിനാൽ ക്യാംപിൽ ഹാജരാവാത്തത് വീഴ്ചയായി കണക്കാക്കുന്നതും നടപടികൾ കൈക്കൊള്ളുന്നതുമാണെന്ന് അറിയിക്കുന്നു.