പലിശ രഹിത ഭവന വായ്പക്ക് അപേക്ഷിക്കാം
മദ്രസ അധ്യാപക ക്ഷേമനിധി രണ്ട് വര്‍ഷം പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് നല്കുന്ന പലിശ രഹിത ഭവന വായ്പക്ക് അപേക്ഷിക്കാം. രണ്ടര ലക്ഷം രൂപയാണ് വായ്പ. ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രായം 30- 50നും ഇടയിൽ.
അപേക്ഷ ഫോറം kmtboard.in ല്‍. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും മെയ് 31ന് വൈകിട്ട് അഞ്ച് മണിക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ യു ആര് ഡി എഫ് സി കെട്ടിടം, 2-ാം നില, വെസ്റ്റ്ഹില്‍ പി ഒ, ചക്കോരത്ത് കുളം, കോഴിക്കോട് – 673005 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0495 2966577.