പല്ല് അന്നനാള ത്തിൽക്കൂടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊടകര: വെപ്പുപല്ല് ഇളകിപ്പോയി അന്നനാള ത്തിൽക്കൂടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കനകമല പാ ആപറമ്പിൽ തോമസിന്റെ മകൻ ജസ്റ്റിൻ (35) ആണ് മരിച്ചത്. സെപ്റ്റംബർ 30-നായിരുന്നു സംഭവം.

വെപ്പുപല്ല് അബദ്ധത്തിൽ വെള്ളത്തോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽവെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തടുത്തെങ്കിലും അണുബാധയാണ് മരണ കാരണയായത്.