പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി

കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പ് പഴയങ്ങാടി ടൗണിലെ പ്ലാസ ഫാൻസി ഷോപ്പിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പിക്കപ്പ് വാനിൻ്റെ അമിത വേഗതയാണ് അപകട കാരണം. പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാൻ പഴയങ്ങാടിയിലെ പ്ലാസ ഫാൻസിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.മുൻവശത്തെ ചില്ലുകളും ഷട്ടറും തകർന്നു ആളപായം ഇല്ല.