പഴയങ്ങാടിയിൽനിന്ന് മയക്കുമരുന്ന് ശേഖരണം പിടികൂടി

പഴയങ്ങാടിയിൽ മയക്കുമരുന്ന് ശേഖരണം പിടികൂടി

പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ് പി ജംഷിദിൻ്റെ വീട്ടിൽ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്

മാരക മയക്കുമരുന്നുകളായ 45 ഗ്രാം എംഡി എം എ, 42 ഗ്രാം ചരസ്സ്,10.55 ഗ്രാം കൊക്കൈൻ എന്നിവയാണ് പിടികൂടിയത്

തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിൽ മയക്കുമരുന്ന് മൊത്ത വിൽപ്പന നടത്തുന്നയാളാണ് പിടിയിലാതെന്ന് എക്സൈസ് .

കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്