പഴയങ്ങാടിയിൽ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ഒരുക്കിയ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നാടിനു സമർപ്പിച്ചു. ഏഴോം പഞ്ചായത്താണ് 27 ലക്ഷം രൂപ ചെലവിൽ പഴയങ്ങാടി ബസ് സ്റ്റാൻ്റിൽ വിശ്രമകേന്ദ്രം ഒരുക്കിയത്. ഇരുനില കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ വിശ്രമമുറി, മുലയൂട്ടൽ കേന്ദ്രം ,നാല് ടോയ്‌ലെറ്റുകൾ , വാഷ്ബേസിനുകൾ എന്നിവയും മുകളിലത്തെ നിലയിൽ ഹാൾ , ബെഡ്റൂം, ബാത്ത്റൂമുകൾ, ടോയ്‌ലറ്റുകൾ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്.

ലഘുഭക്ഷണങ്ങൾ ഉൾപ്പെടെ നൽകുന്നതിന് കഫ്ത്തേരിയ പ്രവർത്തിക്കും.
ബസ് സ്റ്റാൻ്റിലെത്തുന്ന സ്ത്രീകൾക്കും, വിദ്യാർഥിനികൾക്കും വിശ്രമകേന്ദ്രം ഏറെ പ്രയോജനം ചെയ്യും. രാത്രി സമയത്ത് പഴയങ്ങാടി പട്ടണത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി ഇവിടെ കഴിയാനും സാധിക്കും. റെയിൽവേ സ്റ്റേഷനും, ബസ് സ്റ്റാൻ്റും അടുത്തുള്ളതിനാൽ ദൂര നിന്നെത്തുന്ന സ്ത്രീകൾക്കും ഈ കേന്ദ്രം പ്രയോജനപ്പെടും .പഴയങ്ങാടി പോലീസിൻ്റെ മേൽനോട്ടവും ഉണ്ടാവും. വിശ്രമകേന്ദ്രത്തിൽ സിസിടിവി ക്യാമറകൾ സജ്ജീകരിച്ചുണ്ട്.

ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ വി നാരായണൻ മുഖ്യാതിഥിയായി. ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് ഡി വിമല, വൈസ് പ്രസിഡണ്ട് സി ഒ പ്രഭാകരൻ, സെക്രട്ടറി — ,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചിഫ് എഞ്ചിനിയർ റിപ്പോർട്ട് അവതരിപ്പിച്ചു

കുടുംബശ്രീ യൂണിറ്റിനാണ് വിശ്രമകേന്ദ്രം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ചുമതല.

Leave a Reply

Your email address will not be published. Required fields are marked *