പഴയങ്ങാടി എസ് ഐ ഇ ജയചന്ദ്രൻ്റെ അവസരോജിതമായ ഇടപെടൽ ; വിവാഹ തട്ടിപ്പുകാരൻ പിടിയിൽ.

പഴയങ്ങാടി എസ് ഐ ഇ ജയചന്ദ്രൻ്റെ അവസരോജിതമായ ഇടപെടൽ  വിവാഹ തട്ടിപ്പുകാരൻ പിടിയിൽ.
എറണാകുളം പറവൂർ സ്വദേശി ശ്രീജൻ മാത്യു (56) പിടിയിലായത്.

പല പേരുകളിലായി പല സ്ഥലങ്ങളിൽ സ്ത്രീകളെ പ്രലോഭിപ്പിച്ച് കല്യാണ തട്ടിപ്പ് നടത്തുന്ന എറണാകുളം പറവൂർ സ്വദേശി ശ്രീജൻ മാത്യു (56) നെയാണ് പഴയങ്ങാടി എസ് ഐ ഇ ജയചന്ദ്രൻ അറസ്റ്റ് ചെയ്തത്. ഗ്രാമങ്ങളിലെ വിവാഹബ്യൂറോയുമായി ബന്ധപ്പെട്ട് ഉന്നത ബിരുദമുണ്ടെന്നും ലോ കോ പൈലറ്റ് തസ്തികയിൽ ജോലി ചെയ്ത് വരികയാണെന്ന് കാണിച്ചാണ് വിവാഹബ്യൂറോകളിൽ റജിസ്റ്റർ ചെയ്തത്.

പഴയങ്ങാടികുളവയലിന് സമീപമുള്ള സ്ത്രിയുടെ കൂടെ നിയമപരമായി കല്യാണം കഴികാതെതാമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പഴയങ്ങാടിയിലെ ഒരു വിവാഹബ്യൂറോ വഴി സത്രീകളുടെ ഫോൺ നമ്പർ സംഘടിപിച്ച് അവരുമായിബന്ധം സ്ഥാപിക്കുകയും സത്രീകളെ പ്രലോബിച്ച് കൂടെ കൊണ്ടുപോവുകയും പീഡിപ്പിക്കുകയും സ്വർണവും പണവും കൈക്കലാക്കുകയും ചെയ്യുകയാണ് രീതി.

സമാനമായ സംഭവത്തിൽ  വെങ്ങരയിലെസ്ത്രീയെ പ്രലോഭിപ്പിച്ച് വശത്താക്കി കൂട്ടികൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് ശ്രീജൻ പൊലീസിൻ്റെ പിടിയിൽ ആകുന്നത്.
പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.