പഴയ കാമുകനെ മർദ്ദിക്കാൻ യുവതി പുതിയ കാമുകന് ക്വട്ടേഷൻ നൽകി; വർക്കലയിൽ പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

തിരുവനന്തപുരം : പഴയ കാമുകനെ മർദ്ദിക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകി യുവതി. സംഭവത്തിൽ യുവതി ഉൾപ്പെടെ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു.

ഈ മാസം അഞ്ചിനായിരുന്നു സംഭവം. വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചു. മർദിച്ച ശേഷം യുവാവിനെ എറണാകുളത്ത് ഉപേക്ഷിക്കുകയായിരുന്നു. മർദന ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തി.

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാഞ്ഞതിനാണ് യുവതി യുവാവിനെതിരെ ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ യുവതി ഉൾപ്പടെ 7 പേർക്കെതിരെ അയിരൂർ പൊലീസാണ് കേസെടുത്തത്

.