പാകിസ്താനിൽ ശക്തമായ മഞ്ഞു വീഴ്ചയിൽ 21 പേർ മരിച്ചു.

ഇസ്ലാമാബാദ്:പാകിസ്താനിലെ പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്കുമുകളിൽ ശക്തമായി മഞ്ഞുപതിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു.

അഞ്ചുപേർ കാറിനുള്ളിൽ തണുത്തുറഞ്ഞാണ് മരിച്ചത്. ആയിരക്കണക്കിന് വാഹനങ്ങളും ആളുകളും മഞ്ഞുകൂമ്പാരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്