പാചകവാതക വില കുത്തനെ കൂട്ടി

എല്‍.പി.ജി, സി.എന്‍.ജി നിരക്ക് വര്‍ധിപ്പിച്ചു.കൂടാതെ കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

സി.എന്‍.ജിയുടെ നിരക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സി.എന്‍.ജിയുടെ നിരക്ക് 72 രൂപയില്‍ നിന്ന് 80 രൂപയായി. മറ്റ് ജില്ലകളില്‍ 83 രൂപ വരെയാണ് സി.എന്‍.ജിയുടെ വില.

ഇതിനൊപ്പം പാചകവാതക വിലയും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 256 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ വാണിജ്യ എല്‍.പി.ജി വില 2256 രൂപ ആയി.