പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട.

മലപ്പുറം:പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട. മലപ്പുറം പാണക്കാട് പള്ളി ഖബര്‍സ്ഥാനില്‍ പുലർച്ചെ രണ്ടരയോടെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഖബറടക്കി.പതിനായിരങ്ങൾ ആണ് രാത്രി വൈകിയും ഒരു നോക്കു കാണാൻ ഓടി പാഞ്ഞെത്തിയത്.

ജനത്തിരക്ക് കണക്കിലെടുത്താണ് സംസ്‌കാരം നേരത്തെയാക്കാന്‍ തീരുമാനിച്ചതെന്ന് പാണക്കാട് കുടുംബം അറിയിച്ചു. വന്‍ ജനത്തിരക്കിനെ തുടര്‍ന്ന് മലപ്പുറം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പാണക്കാടേക്ക് കൊണ്ടുപോയിരുന്നു.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടക്കം ആയിരക്കണക്കിന് ജനങ്ങളാണ് തങ്ങളെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയത്.