പാതാള തവള സംസ്ഥാന തവളയാകില്ല, ശുപാര്‍ശ തള്ളി

തിരുവനന്തപുരം: അപൂര്‍വ്വയിനത്തില്‍പ്പെട്ട പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെ സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗമാണ് ശുപാര്‍ശ തള്ളിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ശുപാര്‍ശ വച്ചത്.

പശ്ചിമഘട്ടത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ശുപാര്‍ശ മുന്നോട്ടുവച്ചത്. ഇതിനെ പിഗ്‌നോസ് തവളയെന്നും പന്നിമൂക്കന്‍ താവളയെന്നുമൊക്കെ വിളിക്കുന്നുണ്ട്.

വന്യ ജീവി ബോര്‍ഡില്‍ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടര്‍ന്നായിരുന്നു ബോര്‍ഡ് യോഗം ശുപാര്‍ശ തള്ളിയത്.