പാനൂരിൽ പ്രവാസി ലീഗ് നിർമ്മിച്ച വീടിൻ്റെ താക്കോൽ നാളെ കൈമാറും

പാനൂരിൽ പ്രവാസി ലീഗ് നിർമ്മിച്ച വീടിൻ്റെ താക്കോൽ നാളെ കൈമാറും. കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും നിർദ്ദന കുടുംബത്തിൻ്റെ വീടെന്ന സ്വപ്നം യാഥാർത്യമാക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി.
പതിമൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പാനൂർ ചെറുവത്ത് ഹരിതം ഭവനം നിർമ്മിച്ചത്.

സുമനസ്സുകളുടെ സഹായത്തോടെ
പാനൂരിനടുത്ത ചെറുവത്ത് നിർദ്ദന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ കോവിഡ് കാലത്തിന് മുൻപാണ് പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചത്.കോവിഡും ലോക് ഡൗണും പ്രതിസന്ധി തീർത്തെങ്കിലും എല്ലാറ്റിനെയും അതിജീവിച്ച് ഹരിതം ഭവനം മനോഹരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൻ്റെ ആഹ്ലാദത്തിലാണ് ഭാരവാഹികൾ.

ഇ.എം.ബഷീർ
പ്രസിഡൻ്റ്, പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി.
മുഹമ്മദ് പൂന്തോട്ടം
ഓർഗനൈസിംഗ് സിക്രട്ടറി
പതിമൂന്നര ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മിച്ച ഹരിതം ഭവനത്തിൻ്റെ താക്കോൽദാനം ബുധനാഴ്ച രാവിലെ 11ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും.

ഫ്ളോറിംഗ് ഉൾപെടെ വീടിൻ്റെ മുഴുവൻ പ്രവർത്തിയും പൂർത്തീകരിച്ചിട്ടുണ്ട്.കട്ടിൽ, കിടക്ക, ഫ്രിഡ്ജ് തുടങ്ങിയവയും ഹരിതം ഭവനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ, മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുള്ള, ജനറൽ സിക്രട്ടറി പി.കെ.ഷാഹുൽ ഹമീദ്, പ്രവാസി ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ.സി. കുഞ്ഞബ്ദുള്ള ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.