പാപ്പിനിശ്ശേരി കീച്ചേരിയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാപ്പിനിശ്ശേരി കീച്ചേരിയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ . തളിപ്പറമ്പ് കുറ്റിക്കോലിലെ കാക്കാഞ്ചാൽ സ്വദേശി ശിഫാസ് (21) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാതയിൽ കീച്ചേരി പമ്പാലക്ക് സമീപത്താണ് അപകടമുണ്ടായത് ഗുരുതരമായി പരിക്കേറ്റ തളിപറമ്പ സ്വദേശി ഉബൈസിനെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു