പാപ്പിനിശ്ശേരി ചുങ്കത്തെ വാഹനാപകടം :മരിച്ചത് വടകര സ്വദേശികൾ

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ രാവിലെ ആറുമണിയോടെയാണ് വാഹനാപകടമുണ്ടായത്. വടകര സ്വദേശികളായ അശ്വിന്‍, അമല്‍ജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍ഗോഡേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അശ്വിന്‍, അമല്‍ജിത്ത്, ആദര്‍ശ് എന്നിവരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ സുഹൃത്ത് ഇല്ലത്ത് മീത്തലെ വീട്ടിൽ ആദർശ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്