പാരമ്പരേയ്തര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് വില്ലേജിലുള്ള നടുവില്‍ ചുഴലി ഭഗവതി ക്ഷേത്രം, വെള്ളാട് ശിവ ക്ഷേത്രം, പന്നിയൂര്‍ വില്ലേജിലുളള മഴൂര്‍ ധര്‍മ്മിക്കുളങ്ങര ബാലഭദ്രസ്വാമി ക്ഷേത്രം, പയ്യന്നൂര്‍ താലൂക്കിലെ കോറോം വില്ലേജിലുള്ള കോറോം പെരുന്തണ്ണിയൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (www.malabardevaswom.kerala.gov.in), നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.