പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടുംസ്വർണം.

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടുംസ്വർണം. പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ എസ്എച്ച്4 വിഭാഗത്തിൽ കൃഷ്ണ നഗർ ആണ് ഇന്ത്യക്കായി അഞ്ചാം സ്വർണം നേടിയത്. മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിൽ ഹോങ്കോങിൻ്റെ മാൻ കൈ ചുവിനെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിൻ്റെ സുവർണ നേട്ടം. സ്കോർ 21-17, 16-21, 21-17. ഇതോടെ ഇന്ത്യയുടെ മെഡൽ നില 19 ആയി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യയ്ക്കുള്ളത്.