പാലാരിവട്ടം പാലം അഴിമതികേസ്; മുഹമ്മദ് ഹനീഷ് ഐഎഎസ്‌നേയും പ്രതിചേര്‍ത്ത് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസ്‌നേയും പ്രതിചേര്‍ത്ത് വിജിലന്‍സ്. അനധികൃതമായി വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നാണ് കേസ്. നിര്‍മ്മാണക്കരാര്‍ നല്‍കുമ്പോള്‍ ആര്‍ബിഡിസി എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്.

എട്ട് പേരെയാണ് കേസില്‍ വിജിലന്‍സ് ഇതുവരെ പ്രതി ചേര്‍ത്തത്. കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഇന്നലെ അറസ്റ്റിലായ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്.

നിലവില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുഹമ്മദ് ഹനീഷിനെ കേസില്‍ പത്താം പ്രതിയായാണ് വിജിലന്‍സ് പ്രതി ചേര്‍ത്തിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി എട്ടേകാല്‍ കോടി രൂപയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സ് വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നു,

കരാറുകാരനില്‍ നിന്നും സുരക്ഷ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മുഹമ്മദ് ഹനീഷിനെ പ്രതി ചേര്‍ത്തത്.