പാവാടയ്ക്ക് തീ പിടിച്ച്‌ പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

കൊല്ലം:മെഴുകുതിരിയില്‍ നിന്നും പാവാടയ്ക്ക് തീ പിടിച്ച്‌ പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു.കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ ആണ് മരിച്ചത്. കഴിഞ്ഞ മാസം 14 ന് രാത്രിയിലാണ് സംഭവം.

കറന്റ് പോയപ്പോള്‍ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയില്‍ തീ പിടിക്കുകയായിരുന്നു. ടിന്നര്‍ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നതെന്നാണ് ലഭ്യമായ വിവരം.ഇതാണ് പെട്ടെന്ന് തീ പിടിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്.