പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇടപാട് തടസ്സപ്പെട്ടേക്കാമെന്ന് എസ്ബിഐ

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇടപാട് തടസ്സപ്പെട്ടേക്കാമെന്ന് എസ്ബിഐ. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാർച്ച് 31 ആണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഒടുവിൽ ആറുമാസത്തേയ്ക്കുകൂടി സമയം നീട്ടിനൽകിയത്. എസ്എംഎസ് വഴിയോ ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ പാൻ ആധാറുമായി ലിങ്ക്ചെയ്യാം