പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് 31, 2017 ആയിരുന്നു.പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി . പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ആധാർ‑പാൻ ലിങ്ക് ചെയ്യാതെ ഐ.ടി റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും റിട്ടേൺ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്.