പിഎച്ച്ഡി പ്രവേശന പരീക്ഷ
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ 2021 – 2022 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനായി 25.09.2021 തിയ്യതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ 19.12.2021 (ഞായറാഴ്ച) രാവിലെ 11 മണി മുതല്‍ സര്‍വ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസില്‍ വെച്ച് നടത്തുന്നതാണ് . അപേക്ഷകര്‍ അന്നേ ദിവസം രാവിലെ 10.15 ന് പരീക്ഷ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രവേശന പരീക്ഷ ആവശ്യമുള്ളവരുടെ വിഷയം തിരിച്ചുള്ള പേര് വിവരം യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ 09.12.2021 തിയ്യതി മുതല്‍ ലഭ്യമാണ്. ആയത് സംബന്ധിച്ച് പരാതി എന്തെങ്കിലും ഉണ്ടെങ്കില്‍ 13.12.2021 ന് 3 മണിക്ക് മുന്‍പായി അറിയിക്കേണ്ടതാണ്. ഫോണ്‍:04972-2715 208/ 207. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ 15.12.2021 മുതല്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.kannuruniv.ac.in) ലഭ്യമാകും. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റില്‍ അപേക്ഷകന്റെ / അപേക്ഷകയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിക്കേണ്ടതാണ്. കൂടാതെ, പരീക്ഷ സമയത്ത് ഹാള്‍ ടിക്കറ്റിനോടൊപ്പം സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതുമാണ് .