പിണറായി അഴിമതിയുടെ ഉസ്താദ്: രാജ്‌മോഹൻ ഉണ്ണിത്താൻ

ജിദ്ദ: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളെ രക്ഷിക്കാൻ ഒന്നും ചെയ്യാത്ത
കേരള സര്ക്കാരിനെതിരെയുള്ള പ്രതിഷേധം വാശിയോടെ നിർവ്വഹിക്കുവാൻ യു ഡി എഫിനെ വിജയിപ്പിക്കണമെന്നു, കോൺഗ്രസ് നേതാവും കാസർകോഡ് എം പി യുമായ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഒ ഐ സി സി ജിദ്ദ – കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരെഞ്ഞെപ്പ് പ്രചാരണ കൺവെൻഷൻ ഉത്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളെ സ്വന്ത്വം മണിയിലേക്കു തിരിച്ചു വരുന്നതിനെ പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി തടഞ്ഞു നിർത്തി ദ്രോഹിച്ചു. ഉപയോഗിക്കാത്ത ഹെലികോപ്ടറിന് കോടികൾ മുടക്കുന്ന സർക്കാരിന്, കുടുങ്ങി കിടന്ന പാവം പ്രവാസികളെ നാട്ടിലെത്തിക്കുവാൻ ഒരു ആഗ്രഹവും ഉണ്ടായില്ല.

മുന്ന് കോടി ജനങ്ങളുടെ നികുതി പണമായ രണ്ട് കോടി രൂപ ശരത്തിന്റെയും കൃപേഷിന്റേയും കൊലയാളികളെ രക്ഷിക്കാൻ വിനിയോഗിച്ച സർക്കാർ അമ്മമാരുടെ കണ്ണുനീർ ഒരു വിലയും നൽകിയില്ല. അഴിമതിയുടെ ഉസ്താദ് ആയി പിണറായി വിജയൻ മാറിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുവാൻ ബി ജെ പി 2000 ത്തിൽ അധികം സ്ഥാനാര്തഥികളെ നിർത്താതെ സി പി എമ്മിനെ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികളുടെ പേരിൽ സ്ഥാപിച്ച ലോക കേരള സഭയുടെ പേരിൽ കോടികളുടെ വെട്ടിപ്പാണ്‌ നടത്തിയിരിക്കുന്നതെന്നു റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഇതിന്റെ പേരിൽ 300 പേർക്ക് ഇരിക്കുവാനുള്ള കസേരയ്ക്കു മാത്രം 3 കോടിയാണ് ചിലവഴിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളെ തിരിഞ്ഞു നോക്കുവാൻ പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നും മുനീർ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് എം എച്ച്. ഹാരിസ് ഷേണി അദ്ദ്യക്ഷം വഹിച്ചു. ഡി സി സി വൈസ് പ്രസിഡണ്ട് അഡ്വ. കെ കെ രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ് കുമാർ, കെ എസ് യു ജില്ലാ ഭാരവാഹികളായ മാർട്ടിൻ എബ്രഹാം, ശ്രീജിത്ത് കോടോത്ത്, കെ എം സി സി കാസര്കോഡ് ജില്ലാ പ്രസിഡന്റ് ഹസ്സൻ ബത്തേരി, യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഢലം പ്രസിഡണ്ട് ഇര്ഷാദ് മഞ്ചേശ്വരം, ഒഐസിസി ഭാരവാഹികളായ റഷീദ് കൊളത്തറ,

സകീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, അലി തേക്കുതോട്, മുജീബ് മുത്തേടത്തു, സമീർ നദവി, ഫസലുള്ള വെളുവബാലി, ഉസ്മാൻ പോത്തുകൽ, സിദ്ദിഖ് ചോക്കാട്, റഫീഖ് മൂസ, സഹീർ മഞ്ഞലി, അഷറഫ് വടക്കെകാട് തുടങ്ങിയവർ സംസാരിച്ചു. എം അബ്ദുൽ നസീർ സ്വാഗതവും അൽതാഫ് നന്ദിയും പറഞ്ഞു.