പിലാത്തറയിൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു

കണ്ണൂർ : പിലാത്തറയിൽ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനം ബിജെപിക്കാർ തല്ലിത്തകർത്തെന്ന് പരാതി. പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


പയ്യന്നൂരിനടുത്തുള്ള എടാട്ട് തിങ്കളാഴ്ചയായിരുന്നു സംഭവം. നാസില എന്ന യുവതിക്കാണ് ദുരിതം നേരിടേണ്ടി വന്നത്. ബിജെപി കല്ല്യാശ്ശേരി മണ്ഡലം റോഡ് ഷോയിയിലൂടെ വാഹനം കടന്നു പോയെന്ന് പറഞ്ഞായിരുന്നു വാഹനം തടഞ്ഞതും ആക്രമിച്ചതും.

ഗർഭിണിയായ നാസിലയെയും കൊണ്ട് പയ്യന്നൂർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു വാഹനം. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് നാസിലയെ ആശുപത്രിയിലെത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു. പോലീസ് എത്തി ആളുകളെ പിരിച്ചു വിട്ടു.