പി എസ് സി റദ്ദാക്കിയ മേയ് മാസത്തിലെ പരീക്ഷകള്‍

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പില്‍ മേയ് 11ന് നടത്താനിരുന്ന മെയില്‍ വാര്‍ഡന്‍ എന്‍സിഎ ഈഴവ/ തീയ്യ/ബില്ലവ (503/2021), മേയ് 17ന് നടത്താനിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിയറ്റര്‍ മെക്കാനിക് ഗ്രേഡ്- 2 (0612020), എന്‍സിസി സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (5702021) പരീക്ഷകള്‍ പി എസ് സി റദ്ദാക്കി.

തിയറ്റര്‍ മെക്കാനിക് തസ്തികക്ക് പ്രായോഗിക പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് മെയിന്‍ പരീക്ഷ ഒഴിവാക്കിയത്. മെയില്‍ വാര്‍ഡന്‍, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികകളില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറവായതിനാല്‍ പരീക്ഷ ഒഴിവാക്കുക ആയിരുന്നു.